ലഹരി വിരുദ്ധ പ്രവര്‍ത്തനം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് വിമുക്തി പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ക്കൂള്/കോളേജ് ലഹരി വിരുദ്ധ ക്ലബ്, ലഹരി വിരുദ്ധ ക്ലബ് പ്രവര്ത്തകന്, മികച്ച ലഹരി വിരുദ്ധപ്രവര്‍ത്തകന്‍, മികച്ച സന്നദ്ധ സംഘടന എന്നിവര്‍ക്ക് അവാര്‍ഡ് നല്കുന്നു. ജില്ലാതലത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവരെയാണ് സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുക. അപേക്ഷകള്‍ മെയ് 30-നകം ബന്ധപ്പെട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും താഴെപറയുന്ന ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് (04936 202219), സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസ് (04936 248190), മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസ് (04935 240012), മീനങ്ങാടി എക്സൈസ് ഡിവിഷന് ഓഫീസ് (04936 248850).
- Log in to post comments