ജില്ലാതല ക്വിസ് മത്സരം നടത്തി
ലോക ഭക്ഷ്യ സുരക്ഷാദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും, നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ വുഡ് ലാന്റ്‌സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം. രണ്ട് പേരടങ്ങുന്ന 14 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുഹമ്മദ് വി. യാസിന്‍. കെ.പി. ശരവണന്‍ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. പൂക്കോട് ഡയറി സയന്‍സ് കോളേജിലെ നിമ്മി ജോഷി, ഹരികൃഷ്ണ എ. എസ് എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും മാനന്തവാടി സ്വദേശികളായ അനില്‍ ജിത്ത് മാത്യു, അഖില്‍ ജോസഫ് എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി. ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ കെ.ഇബ്രാഹിം, ബി.ടി.ജാഫര്‍ എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായിരുന്നു. വിജയികള്‍ക്കുളള ക്യാഷ് അവാര്‍ഡ് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ്,നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സജേഷ് എന്നിവര്‍ സമ്മാനിച്ചു.
- Log in to post comments