Skip to main content

ദ്വിദിന പരിശീലന ക്യാമ്പ്

 

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്് ഫോര്‍ എഡ്യുക്കേഷന്‍ ടെക്നോളജിയുടെ സഹകരണത്തോടെ പട്ടികജാതിയില്‍നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേക്ക് ശുപാര്‍ശ ചെയ്ത വിഭാഗക്കാരായ (ഒ.ഇ.സി മാത്രം, മുന്നാക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) പ്ലസ് ടു പാസ്സായ 50 പേര്‍ക്ക് ജൂണ്‍ 4, 5 തീയതികളില്‍  കോട്ടയത്ത് കരിയര്‍ ഗൈഡന്‍സ്, പേഴ്സണാലിറ്റി ഡവലപ്മെന്റ് വിഷയങ്ങളില്‍ പരിശീലന ക്യാമ്പ്  നടത്തും. താമസം ഭക്ഷണം സൗജന്യമാണ്. കുട്ടികള്‍ക്ക് യാത്രാബത്ത നല്‍ക്കും. പരിശീലനത്തിന്് തിരഞ്ഞെടുക്കുന്നതിന് ജാതി- പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്ുകള്‍ കോര്‍പ്പറേഷന്റെ കോട്ടയം ഹെഡ് ഓഫീസിലേക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പരിശീലന ക്യാമ്പ്, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ, ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം, കോട്ടയം എന്ന വിലാസത്തിലോ നേരിട്ടോ, ഓണ്‍ലൈനായോ, വാട്ട്സ് ആപ്പ് മുഖേനയോ  മെയ് 31 നകം അയക്കണം.  ഫോണ്‍: 0481 -2564304, 8943879934, വാട്ട്സ് ആപ്പ് നമ്പര്‍ : 8943879934, ഇ-മെയില്‍: ksdccandrc@gmail.com

date