ദ്വിദിന പരിശീലന ക്യാമ്പ്
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്് ഫോര്‍ എഡ്യുക്കേഷന്‍ ടെക്നോളജിയുടെ സഹകരണത്തോടെ പട്ടികജാതിയില്‍നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേക്ക് ശുപാര്‍ശ ചെയ്ത വിഭാഗക്കാരായ (ഒ.ഇ.സി മാത്രം, മുന്നാക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) പ്ലസ് ടു പാസ്സായ 50 പേര്‍ക്ക് ജൂണ്‍ 4, 5 തീയതികളില്‍ കോട്ടയത്ത് കരിയര്‍ ഗൈഡന്‍സ്, പേഴ്സണാലിറ്റി ഡവലപ്മെന്റ് വിഷയങ്ങളില്‍ പരിശീലന ക്യാമ്പ് നടത്തും. താമസം ഭക്ഷണം സൗജന്യമാണ്. കുട്ടികള്‍ക്ക് യാത്രാബത്ത നല്ക്കും. പരിശീലനത്തിന്് തിരഞ്ഞെടുക്കുന്നതിന് ജാതി- പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുടെ പകര്പ്പ്ുകള് കോര്‍പ്പറേഷന്റെ കോട്ടയം ഹെഡ് ഓഫീസിലേക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പരിശീലന ക്യാമ്പ്, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ, ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന്, നാഗമ്പടം, കോട്ടയം എന്ന വിലാസത്തിലോ നേരിട്ടോ, ഓണ്‍ലൈനായോ, വാട്ട്സ് ആപ്പ് മുഖേനയോ മെയ് 31 നകം അയക്കണം. ഫോണ്‍: 0481 -2564304, 8943879934, വാട്ട്സ് ആപ്പ് നമ്പര്‍ : 8943879934, ഇ-മെയില്‍: ksdccandrc@gmail.com
- Log in to post comments