Post Category
വീടിനൊരു ഔഷധ തണല്‍
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇലന്തൂര്‍ ഗ്രാമപഞ്ചായത്തും സംസ്ഥാന ഔഷധ സസ്യബോര്‍ഡുമായി ചേര്‍ന്ന് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുടെ ആര്യവേപ്പ്, കറിവേപ്പ് നട്ടുവളര്‍ത്തിയ തൈകള്‍ എന്നിവ ഭവനങ്ങളിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തിക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് തൈകള്‍ എത്തിക്കുന്നത്. 'വീടിനൊരു ഔഷധ തണല്‍' പദ്ധതിയുടെ പഞ്ചായത്തുതല യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സിജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഷീബി ആനി ജോര്‍ജ്ജ്, രമാദേവി, കെ.എസ് രാധാകൃഷ്ണന്‍ നായര്‍, അലന്‍, ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. (പിഎന്‍പി 1352/19)
date
- Log in to post comments