മഴയുടെ ഭാവങ്ങള്‍ക്ക് നിറം പകര്‍ന്ന് വിദ്യാര്‍ത്ഥികള്‍
അനുഭവിച്ചറിഞ്ഞ മഴയുടെ വിവിധ ഭാവങ്ങള്‍ നിറങ്ങളിലെഴുതി വിദ്യാര്‍ത്ഥികള്‍. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സരത്തിലാണ് ജില്ലയിലുണ്ടായ പ്രളയ ദൃശ്യങ്ങള്‍ക്ക് കുട്ടികള്‍ നിറം പകര്‍ന്നത്. മഴ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തിയത്. തുടര്‍ച്ചയായി രണ്ടുവര്‍ഷം മഴക്കെടുതികള്‍ക്ക് വിധേയമായ ജില്ലയിലെ വിവിധ പ്രദേശങ്ങളുടെ നേര്‍സാക്ഷ്യമായിരുന്നു ഓരോ ചിത്രവും. തകര്‍ന്ന വീടുകളും പൊട്ടിവീണ വൈദ്യുതി തൂണുകളും പ്രളയജലത്തില്‍ ഒഴുകുന്ന നാല്കാലികളും മകനെയും ചുമലിലേറ്റി മഴവെള്ളം നീന്തിക്കടക്കുന്ന അച്ചനും രക്ഷാപ്രവര്‍ത്തനത്തിനായി വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികളുമെല്ലാം ചിത്രങ്ങളെ ഭാവസാന്ദ്രമാക്കി. കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി.സ്കൂളിലെ വേദിയില്‍ യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധരചനാ മത്സരവും നടന്നു.
- Log in to post comments