ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍
കോന്നി നിയോജകണ്ഡലത്തിലെ വോട്ടെണ്ണലില്‍ ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകളാണ്. 142 സര്‍വീസ് വോട്ടുകളും (ഇ.ടി.പി.ബി.എസ്), 32 പോസ്റ്റല്‍ വോട്ടുകളും ഉള്‍പ്പെടെ 174 പോസ്റ്റല്‍ വോട്ടുകളാണ് ഇന്നലെ(23) ഉച്ചകഴിഞ്ഞ് മൂന്നുവരെ ലഭിച്ചിട്ടുള്ളത്.
പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരിയുടെ മേല്‍നോട്ടത്തിലാകും എണ്ണുക. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ (ഇടിപിബിഎസ്), ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വോട്ടെണ്ണുന്നതിന് സജ്ജമാക്കമാക്കുന്നതിന് അഞ്ച് ടേബിള്‍ ഒരുക്കിയിട്ടുണ്ട്.
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെയും ടെക്നിക്കല്‍ ടീമിനേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ 1018 സര്‍വീസ് വോട്ടര്‍മാരും, 44 പോസ്റ്റല്‍ വോട്ടുമാണ് ആകെയുള്ളത്. വോട്ടെണ്ണല്‍ ദിനം രാവിലെ എട്ടിന് വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് വരെ വന്ന പോസ്റ്റല്‍ വോട്ടുകളും, സര്‍വീസ് വോട്ടുകളും എണ്ണും. അതിന് ശേഷം വരുന്നവ അസാധുവാക്കും.
- Log in to post comments