വോട്ടെണ്ണല്‍ ബൂത്ത് അടിസ്ഥാനത്തില്‍ 14 ടേബിളില്‍ :12 ടേബിളില്‍ 15 ബൂത്തുകള്‍ വീതവും 2 ടേബിളില്‍ 16 ബൂത്തുകള്‍ വീതവും എണ്ണും
വോട്ടെണ്ണല്‍ കേന്ദ്രമായ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കൗണ്ടിങ് ഹാളില്‍ 212 ബൂത്തുകളിലെ വോട്ടെണ്ണല്‍ 14 കൗണ്ടിങ് ടേബിളുകളിലായാണ് നടക്കുന്നത്. ബൂത്ത് തിരിച്ചാണ് വോട്ടണ്ണല്‍ നടക്കുക. ആദ്യത്തെ രണ്ട് ടേബിളില്‍ 16 ബൂത്തുകള്‍ വീതവും പിന്നീടുള്ള 12 ടേബിളില്‍ 15 ബൂത്തുകള്‍ വീതവുമാണ് എണ്ണുക. ഒന്നുമുതല്‍ 14 വരെയുള്ള ടേബിളുകളില്‍ ക്രമമനുസരിച്ച് 14 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് മാത്രമേ 15 മുതല്‍ 29 വരെയുള്ളവ എണ്ണുകയുള്ളൂ. ഇത്തരത്തില്‍ 212 ബൂത്തുകളിലേയും വോട്ടുകള്‍ എണ്ണും. എല്ലാ ബൂത്തുകളിലേയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് നറുക്കെടുപ്പിലൂടെ ലഭിക്കുന്ന അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണും. മുഴുവന്‍ ടേബിളുകളുടേയും നിരീക്ഷണ ചുമതല വരണാധികാരിക്കായിരിക്കും. ഓരോ കൗണ്ടിങ് ടേബിളിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരാണ് ഉള്ളത്. മൈക്രോ ഒബ്സര്‍വറുടെ നിരീക്ഷണത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റുമായിരിക്കും ഓരോ ടേബിളിലേയും വോട്ടുകള്‍ എണ്ണുക.
- Log in to post comments