Skip to main content
കല്‍പ്പറ്റ നഗരസഭയ്ക്ക് പുതുതായി നിര്‍മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ഡോ. കെ.ടി.ജലീല്‍ നിര്‍വഹിക്കുന്നു.  

കല്‍പ്പറ്റ നഗരസഭയുടെ പുതിയ കെട്ടിടം മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു

 

പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് ആധുനിക സൗകര്യങ്ങള്‍ വിഭാവനം ചെയ്ത് നിര്‍മ്മിച്ച കല്‍പ്പററ നഗരസഭാ ഓഫീസ് കെട്ടിടത്തിന്റെ (അനക്‌സ്) ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ഡോ. കെ.ടി.ജലീല്‍ നിര്‍വഹിച്ചു. താല്‍ക്കാലിക നമ്പര്‍ ഇട്ട് കൊടുത്താല്‍ ഉടമസ്ഥന് കറ് കണക്ഷന്‍, വാട്ടര്‍ കണക്ഷന്‍ എന്നിവ ലഭ്യമാക്കുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതി കൊുവരുമെന്ന് മന്ത്രി പറഞ്ഞു. യു.എ നമ്പറില്‍ ഇത്തരത്തില്‍ ഭേദഗതി കൊുവരുന്നതോടെ ജനങ്ങള്‍ക്ക് കുറേക്കൂടി വേഗത്തില്‍ സേവനങ്ങള്‍  ലഭ്യമാകും. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.ഐ.ഷാനവാസ് എം.പി.മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.അലി, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എ.പി.ഹമീദ്, കെ.അജിത, സനിത ജഗദീഷ്, മുനിസിപ്പല്‍ സെക്രട്ടറി കെ.ജി.രവീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ പള്ളിയാലില്‍ , മറ്റ് നഗരസഭാംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. ഒരു കോടി എഴുപതുലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.  

 

date