Skip to main content

പരാതി പരിഹാര അദാലത്ത്

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തിന്റെ നാലാം ഘട്ടത്തിന് ജനുവരിയില്‍ തുടക്കം.  കോഴഞ്ചേരി താലൂക്കിന്റെ പരാതി  പരിഹാര അദാലത്ത് 18 ന് രാവിലെ 9.30 മുതല്‍ പത്തനംതിട്ട ടൗണ്‍ ഹാളില്‍ നടക്കും. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസില്‍ നിന്നും, സര്‍ക്കാരില്‍ നിന്നും  തുടര്‍ നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്കും മറ്റ് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുളള  പരാതികളും പുതിയ പരാതികളും  അദാലത്തില്‍ പരിഗണിക്കും. അദാലത്തുമായി ബന്ധപ്പെട്ട അപേക്ഷകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ കോഴഞ്ചേരി താലൂക്ക് ഓഫീസ്, താലൂക്കിന്റെ പരിധിയിലുളള  വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ജനുവരി മൂന്നു വരെ സ്വീകരിക്കും.   pgrcellpta1@gmail.com എന്ന ഇ-മെയിലിലേക്കും 8086816976 എന്ന വാട്‌സാപ്പ്  നമ്പരിലേക്കും പരാതികള്‍ നല്‍കാം.  ജനുവരി മൂന്നു വരെ ലഭിക്കുന്ന അപേക്ഷകളിന്മേല്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ തീരുമാനം എടുത്ത് നടപടി വിവരം അദാലത്തില്‍ അറിയിക്കും. അദാലത്ത് ദിവസം പൊതുജനങ്ങള്‍ക്ക്   പുതിയ പരാതികളും നല്‍കാവുന്നതാണന്ന്  ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

date