നാന്നൂറോളം കുടുംബങ്ങള്‍ക്ക് സേവനമൊരുക്കി കോന്നി ബ്ലോക്ക് ലൈഫ് കുടുംബസംഗമം
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മൈലപ്ര, വള്ളിക്കോട്, അരുവാപ്പുലം, മലയാലപ്പുഴ, തണ്ണിത്തോട്, കോന്നി, പ്രമാടം പഞ്ചായത്തുകളിലായി ലൈഫ് മിഷന്, പി.എം.എ.വൈ. (ജി) പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ച ഗുണഭോക്തക്കള്‍ക്കാണ് കുടുംബസംഗമത്തില്‍ സേവനമൊരുക്കിയത്. 19 സ്റ്റാളുകളിലായി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് നാന്നൂറോളം കുടുംബങ്ങള്‍ കുടുംബസംഗമത്തിലെത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്റ്റാളിലൂടെ നിരവധി പ്രശ്നങ്ങള്‍ പരിഹരിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് സ്റ്റാളില്‍ ലഭിച്ച 40 അപേക്ഷകളില്‍ 33 എണ്ണവും പരിഹരിച്ചു. പരിഹരിക്കാത്തവ മേല്‍ നടപടികള്‍ക്കായി സ്വീകരിച്ചു. കൃഷി വകുപ്പിന്റെ സ്റ്റാളിലെത്തിയ 31 ഗുണഭോക്താക്കള്‍ക്ക് സേവനം ലഭ്യമായി. സാമൂഹ്യനീതി വകുപ്പ് സ്റ്റാളില്‍ ഒന്‍പത് അപേക്ഷകള്‍ വന്നതും പരിഹരിക്കാനാകുമെന്നു സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബശ്രീ സ്റ്റാളില്‍ 74 ഗുണഭോക്താക്കള്‍ക്ക് സേവനം നല്കി. ഐ.ടി വകുപ്പിന്റെ സ്റ്റാളിലൂടെ 20 അപേക്ഷകള്‍ പരിഹരിച്ചു. ഇതില്‍ 15 ആധാര്‍ അപേക്ഷകളുണ്ടായിരുന്നു. ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിലൂടെ 13 ഗുണഭോക്താക്കള്‍ക്ക് സേവനം നല്കാന് കുടുംബമേളയ്ക്ക് സാധിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സ്റ്റാളില്‍ 29 അപേക്ഷകളില്‍ 28 എണ്ണവും പരിഹരിച്ചു. വ്യവസായ വകുപ്പ് സ്റ്റാളില്‍ 11 ഗുണഭോക്താക്കള്‍ക്ക് സേവനം ലഭ്യമായി. പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ സ്റ്റാളില്‍ 28 അപേക്ഷകള്‍ ലഭിച്ചു. ക്ഷീര വികസന വകുപ്പ് സ്റ്റാളിലൂടെ ആറ് അപേക്ഷകള്‍ സ്വീകരിച്ചു. ആരോഗ്യവകുപ്പില്‍ നിന്ന് 50 ഗുണഭോക്താക്കള്‍ക്കും സേവനം ലഭിച്ചു. റവന്യൂ വകുപ്പിലേക്ക് ആറ് അപേക്ഷകള്‍ സ്വീകരിച്ചു. ശുചിത്വ മിഷന് സ്റ്റാളിലൂടെ 36 അപേക്ഷകള്‍ സ്വീകരിച്ച് പരിഹരിക്കാന്‍ കുടുംബമേളയ്ക്ക് സാധിച്ചു. ലീഡ് ബാങ്ക് സ്റ്റാളിലൂടെ 11 ഗുണഭോക്താക്കള്‍ക്ക് സേവനം ലഭിച്ചു. ഇതില്‍ പി.എം.എസ്.ബി.വൈ ഇന്‍ഷുറന്‍സില്‍ ആറ് ഗുണഭോക്താക്കളെ ചേര്‍ത്തു. കെ.എസ്.ഇ.ബി സ്റ്റാളിലൂടെ 20 അപേക്ഷകളില്‍ 19 പരാതികള്‍ പരിഗണനാര്‍ഹമാണ്. ഗ്യാസ് ഏജന്‍സി സ്റ്റാളില്‍ അഞ്ചു അപേക്ഷകളില്‍ രണ്ടു പരാതികള്‍ പരിഹരിച്ചു. കോന്നി ബ്ലോക്കിന്റെ കുടുംബമേളയില്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് അടിസ്ഥാനമായ 19 വകുപ്പുകളുടെ സേവനം ലഭിച്ചു.
വിവിധ സേവനങ്ങളൊരുക്കി ഐ.ടി വകുപ്പ്
ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ പുതുക്കല്‍, ആധാര്‍ വിവരങ്ങളില്‍ മാറ്റം വരുത്തല്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് സേവനം ഒരുക്കി ഐ.ടി വിഭാഗവിഭാഗത്തിന്റെ സ്റ്റാള്‍. ബീമാ യോജന അംഗമാക്കല്‍, പ്രധാന്‍മന്ത്രി ജീവന് ജ്യോതിയില്‍ അംഗമാകല്‍ തുടങ്ങിയ സേവനങ്ങളും ഇവിടെ നിന്നും ലഭ്യമായി. ഇതിലൂടെ നിരവധി ഗുണഭോക്താക്കള്‍ക്ക് വേഗത്തില്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കുടുംബമേളയിലൂടെ സാധിച്ചു.
മെഡിക്കല്‍ ക്യാമ്പുമായി ആരോഗ്യ വകുപ്പ് സ്റ്റാള്‍
ആരോഗ്യ വകുപ്പ് സ്റ്റാളില്‍ സൗജന്യ വൈദ്യ പരിശോധനയും ജീവിതശൈലി രോഗ ബോധവല്‍ക്കരണവും രോഗപ്രതിരോധ മാര്‍ഗരേഖ കൗണ്‍സിലിംഗ്, ആര്‍ദ്രം ജനകീയ കാമ്പയിന് എന്നിവ നടന്നു. ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നേഴ്സ്, ഒരു അറ്റണ്ടര്‍ എന്നിവരുടെ സഹായത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് നടന്നു. അത്യാവശ്യ മരുന്നുകളും സ്റ്റാളില്‍ ഒരുക്കിയിരുന്നു.
- Log in to post comments