227 കുടുംബങ്ങള്‍ക്ക് സേവനമൊരുക്കി ഇലന്തൂര്‍ ബ്ലോക്ക് കുടുംബസംഗമം
ഇലന്തൂര്‍ ബ്ലോക്ക് കുടുംബസംഗമത്തിലെ 20 സ്റ്റാളുകളിലായി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് 220 ല്‍ പരം കുടുംബങ്ങള്‍ എത്തി. ഇലന്തൂര്‍ ബ്ലോക്കിന്റെ കീഴിലുള്ള ചെന്നീര്‍ക്കര, ചെറുകോല്‍, ഇലന്തൂര്‍, ഓമല്ലൂര്‍, മല്ലപ്പുഴശേരി, കോഴഞ്ചേരി, നാരങ്ങാനം എന്നീ ഏഴു പഞ്ചായത്തുകളിലായി പി.എം.എ.വൈ. (ജി), ലൈഫ് പദ്ധതി ഒന്നും രണ്ടും ഘട്ടത്തില്‍ വീട് ലഭിച്ച ഗുണഭോക്താക്കള്‍ക്കാണ് കുടുംബസംഗമത്തില്‍ സേവനമൊരുക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്റ്റാളിലുടെ 18 അപേക്ഷകള്‍ സ്വീകരിച്ചു പ്രശ്നങ്ങള്‍ പരിഹരിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് സ്റ്റാളിലൂടെ 12 അപേക്ഷകള്‍ സ്വീകരിച്ച് പരിഹരിച്ചു. ഇതില്‍ ഒന്‍പത് എണ്ണം റേഷന്‍ കാര്‍ഡ് തിരുത്തലും മൂന്നെണ്ണം ബിപിഎല്‍ കാര്‍ഡ് ആക്കി മാറ്റുന്നതുമായിരുന്നു. കൃഷി വകുപ്പ് സ്റ്റാളിലൂടെ 31 ഗുണഭോക്താക്കള്‍ക്ക് സേവനം ലഭ്യമായി. സാമൂഹ്യനീതി വകുപ്പ് സ്റ്റാളില്‍ അഞ്ച് അപേക്ഷകളാണ് എത്തിയത്. ഇതില്‍ എല്ലാംതന്നെ പരിഹരിക്കാനാകുമെന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐ.ടി. വകുപ്പിന്റെ സ്റ്റാളിലൂടെ 21 അപേക്ഷകള്‍ പരിഹരിച്ചു. ഇതില്‍ 10 ആധാര്‍ തിരുത്തല്‍ അപേക്ഷകളുണ്ടായിരുന്നു. ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിലൂടെ ഏഴ് ഗുണഭോക്താക്കള്‍ക്ക് സേവനം നല്കാന് കുടുംബമേളയ്ക്ക് സാധിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സ്റ്റാളില്‍ 22 അപേക്ഷകള്‍ സ്വീകരിച്ചു. പട്ടികജാതി വകുപ്പിന്റെ സ്റ്റാളില്‍ 20 അപേക്ഷകള്‍ ലഭിച്ചു. ആരോഗ്യവകുപ്പ് സ്റ്റാളിലൂടെ 90 ഗുണഭോക്താക്കള്‍ക്ക് സേവനം ലഭ്യമായി. ലീഡ് ബാങ്ക് സ്റ്റാളിലൂടെ 12 ഗുണഭോക്താക്കള്‍ക്ക് സേവനം ലഭിച്ചു. ഇതില്‍ പി.എം.എസ്.ബി.വൈ. ഇന്‍ഷുറന്‍സില്‍ ഏഴു ഗുണഭോക്താക്കളെ ചേര്‍ത്തു. കെ.എസ്.ഇ.ബി. സ്റ്റാളിലൂടെ ആറ് അപേക്ഷകള്‍ സ്വീകരിച്ചു. വനിതാ ശിശുവികസന വകപ്പില്‍ മൂന്ന് അപേക്ഷകള്‍ സ്വീകരിച്ചു. ഇലന്തൂര്‍ ബ്ലോക്കിന്റെ കുടുംബമേളയില്‍ പങ്കെടുത്ത ലൈഫ് ഗുണഭോക്താക്കള്‍ക്ക് 20 വകുപ്പുകളുടെ സേവനം ലഭിച്ചു.
- Log in to post comments