റേഷന്‍ കാര്‍ഡ് തിരുത്തല്‍: സഹായവുമായി സിവില്‍ സപ്ലൈസ് വകുപ്പ്
മുപ്പത് മിനിട്ടിനുള്ളില്‍ റേഷന്‍ കാര്‍ഡ് ഉടമയായി ഗുണഭോക്താവ്. ഇലന്തൂര്‍ ബ്ലോക്ക് കുടുംബസംഗമത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് സ്റ്റാളിലൂടെ പുതിയ റേഷന്‍ കാര്‍ഡിനായുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നീ രേഖകളുടെ സഹായത്തോടെയാണ് റേഷന്‍ കാര്‍ഡ് നല്‍കിയത്.
വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സഹായത്തോടെ റേഷന്‍ കാര്‍ഡ് ഗുണഭോക്താക്കള്‍ സ്വന്തമാക്കുകയും തിരുത്തല്‍ വരുത്തുകയും ചെയ്തു. റേഷന്‍കാര്‍ഡ് തിരുത്തല്‍ സംബന്ധിച്ച് അപേക്ഷ സ്വീകരിച്ചു നടപടിയെടുത്തു. മുന്‍ഗണനാ കാര്‍ഡ് അപേക്ഷകള്‍ സ്വീകരിച്ചു. സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡില്‍ അംഗങ്ങളെ ചേര്‍ത്തു നല്‍കി.
ഐ.ടി. മിഷന്‍ മികച്ച രീതിയില്‍ സേവനം നടത്തി. ആധാര്‍ എന്‍ റോള്‍മെന്റ്, ആധാര്‍ പുതുക്കല്‍, ആധാര്‍ വിവരങ്ങളില്‍ മാറ്റം വരുത്തല്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അപേക്ഷ സ്വീകരിച്ചു. ഐ.ടി. വിഭാഗത്തിന്റെ സഹായത്തോടെ ബീമാ യോജന അംഗമാക്കല്‍, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതിയില്‍ അംഗമാകല്‍ തുടങ്ങിയ സേവനങ്ങളും നല്‍കി. ഇതിലൂടെ നിരവധി ഗുണഭോക്താക്കള്‍ക്ക് വേഗത്തില്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കുടുംബമേളയിലൂടെ സാധിച്ചു.
ആര്‍ദ്രം പദ്ധതിയിലൂടെ ബ്ലോക്ക്തലത്തില്‍ വിവിധ സേവനങ്ങളുമായി ആരോഗ്യ വകുപ്പ് സ്റ്റാള്‍ ക്രമീകരിച്ചിരുന്നു. സൗജന്യ വൈദ്യ പരിശോധനയും, ജീവിത ശൈലി രോഗ ബോധവല്‍ക്കരണ ക്ലിനിക്കുകളും രോഗപ്രതിരോധ മാര്‍ഗരേഖ കൗണ്‍സിലിംഗുമായി ആര്‍ദ്രം ജനകീയ കാമ്പെയിന്‍ ശ്രദ്ധയാകര്‍ഷിച്ചു. രണ്ടു ഡോക്ടര്‍മാരും ഇലന്തൂര്‍ പബ്ലിക് ഹെല്‍ത്ത് വിഭാഗവും അവശ്യ മരുന്നുകളുമായി രംഗത്തുണ്ടായിരുന്നു. നിരവധി ഗുണഭോക്കള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദം, പ്രഷര്‍ തുടങ്ങിയ വൈദ്യപരിശോധനകള്‍ നടത്തി.
- Log in to post comments