Post Category
ഡോക്ടര്‍ പരിശോധിച്ചു; അന്നമ്മയ്ക്ക് സമാധാനമായി
മുണ്ടപ്പള്ളില്‍ കല്ലട മുകളില്‍ അന്നമ്മയ്ക്ക് കാലിനു സുഖമില്ലാതായിട്ട് കുറേ നാളായി... എന്നാല്‍ വീടു പണിയുടെ പിന്നാലെ ആയതിനാല്‍ ഇതിലൊന്നും ശ്രദ്ധിക്കാനും ആശുപത്രിയില്‍ പോകാനും കഴിഞ്ഞില്ല. ലൈഫ് മിഷന്‍ പറക്കോട് ബ്ലോക്ക് കുടുംബസംഗമത്തിന് എത്തിയ അന്നമ്മയെ ആരോഗ്യ വകുപ്പിന്റെ സ്റ്റാളിലെ ഡോക്ടര്‍ പരിശോധിച്ചു, മരുന്നും നല്‍കി. മികച്ച ചികിത്സ ലഭിച്ചെന്നും ഇതൊരു വലിയ കാര്യം തന്നെയാണെന്നും അന്നമ്മ പറഞ്ഞു.
ചികില്‍സ തേടിയെത്തിയവരുടെ നീണ്ട നിരയില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍ സജീവമായി. ആശുപത്രിക്കു സമാനമായ രീതിയിലായിരുന്നു സ്റ്റാളിന്റെ പ്രവര്‍ത്തനം. ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ.അനീഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മെഡിക്കല്‍ ക്യാമ്പ്, ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് തുടങ്ങിയ സേവനങ്ങളാണ് ആരോഗ്യ വകുപ്പ് നല്‍കിയത്.
date
- Log in to post comments