Post Category
അര്‍ഹരായവര്‍ക്ക് കൈവശ പട്ടയഭൂമി നല്‍കും: വീണാ ജോര്‍ജ് എം.എല്‍.എ
അര്‍ഹരായവര്‍ക്കു കൈവശ പട്ടയഭൂമി നല്കുമെന്നു വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ് എം.എല്‍.എ.
അര്‍ഹരായവര്‍ക്കു കൈവശ പട്ടയഭൂമി നല്‍കുക എന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനോടൊപ്പം തന്നെ പട്ടയവിതരണ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. പട്ടയത്തോടനുബന്ധിച്ചുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ നോക്കി നടത്തുന്നുണ്ട്. നിശ്ചയമായും അര്‍ഹരായവരെ പരിഗണിക്കുമെന്നു വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
date
- Log in to post comments