Skip to main content

പട്ടയ വിതരണത്തിന് റവന്യൂ മന്ത്രിയുടെ ക്രിയാത്മക  ഇടപെടല്‍ ഉണ്ടായി: രാജു എബ്രഹാം എം.എല്‍.എ

പത്തനംതിട്ട ജില്ലയില്‍ പട്ടയ വിതരണം വേഗത്തില്‍ നടത്താന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ക്രിയാത്മക ഇടപെടല്‍കൊണ്ട് സാധിച്ചതായി രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട ജില്ലാതല പട്ടയമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങളാണു റവന്യു മന്ത്രി നേരിട്ട് നടത്തിയത്. റാന്നി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ കൈവശ രേഖ ലഭിച്ചതെന്നതില്‍ സന്തോഷമുണ്ട്. അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാനുള്ള നടപടിക്രമങ്ങളുമായാണു സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും എം.എല്‍.എ പറഞ്ഞു.

date