Post Category
ഭവന വായ്പ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ എന്റെ വീട് ഭവന പദ്ധതിയില്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ഭവന രഹിതര്‍ക്ക് വായ്പ അനുവദിക്കുന്നു. 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരമാവധി പത്ത് ലക്ഷം രൂപവരെയാണ് വായ്പ. 120000 രൂപ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 7.50 ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപവരെയും 3 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 8 ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെയുമാണ് വായ്പ ലഭിക്കും. തിരിച്ചടവ് കാലാവധി 15 വര്‍ഷം. അപേക്ഷ കോര്‍പ്പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ ഫെബ്രുവരി 5 മുതല്‍ ലഭിക്കും. വിവരങ്ങള്‍ക്ക് www.ksbcdc.com.
date
- Log in to post comments