Skip to main content
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ പരിശീലന പരിപാടി എ.ഡി.എം. കെ.എം.രാജു ഉദ്ഘാടനം ചെയ്യുന്നു.

പരിശീലനം നല്‍കി

.
    ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലയിലെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു.  എ.ഡി.എം.. കെ.എം രാജു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ കെ പ്രജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിക്ടര്‍ ജോണ്‍സന്‍, സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് അബ്ദുള്‍ കരീം, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍ പി.ടി. അബിത എന്നിവര്‍ സംസാരിച്ചു. ജില്ല പ്രൊബേഷന്‍ ഓഫീസര്‍ അഷറഫ് കാവില്‍, അസ്സി. പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സക്കറിയ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍ അഖില രാജഗോപാല്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

 

date