Skip to main content

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്  ജില്ലാതല മത്സരങ്ങള്‍ സമാപിച്ചു

    സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തിയ പത്താമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ സമാപിച്ചു. മാനന്തവാടി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാരദാ സജീവന്‍ ഉദ്ഘാടനം ചെയ്തു.  മത്സര വിജയികള്‍ക്ക് മാനന്തവാടി ബി.പി.ഒ. സത്യന്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ നല്‍കി. മാനന്തവാടി ഗവ.യു.പി.സ്‌കൂള്‍ പ്രധാനാധ്യാപിക ഡെയ്‌സി, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ.അജയന്‍, പ്രൊജക്ട് ഫെല്ലോ എ.ടി.സുധീഷ് എന്നിവര്‍ സംസാരിച്ചു.
    പെയിന്റിംഗില്‍ യു.പി. വിഭാഗം അനുഷ ഉപേന്ദ്രനാഥ് (ഹില്‍ബ്ലൂംസ് മാനന്തവാടി), ഹൈസ്‌കൂള്‍ വിഭാഗം നോയല്‍ മാത്യു (സേക്രട്ട്ഹാര്‍ട്ട്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ദ്വാരക) എന്നിവരും ക്വിസ് മത്സരത്തില്‍ യു.പി., ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ വാളാട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പനമരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളും വിജയിച്ചു. പ്രൊജക്ട് യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വാളാട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദ്വാരക സേക്രട്ട്ഹാര്‍ട്ട്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളും വിജയികളായി.
 

date