Post Category
ഓണ്‍ലൈന്‍ ബോധവല്‍കരണ സെമിനാര്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ് (നിഷ്) വനിതാ ശിശുവികസന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ 'മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളെ എങ്ങനെ സഹായിക്കാം' എന്ന വിഷയത്തില്‍ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17ന് രാവിലെ 10.30 ന് നിഷ് ക്യാമ്പസില്‍ നടക്കുന്ന സെമിനാറിന് എം.എസ്. കുമാരി ഇന്ദിര നേതൃത്വം നല്‍കും. തല്‍സമയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ജില്ലാ ശിശുസംരക്ഷണ ഓഫീസുകളിലും സെമിനാര്‍ പ്രദര്‍ശിപ്പിക്കും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധരുമായി ഓണ്‍ലൈനില്‍ സംശയനിവാരണം നടത്താം. താല്‍പ്പര്യമുള്ളവര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 246098
date
- Log in to post comments