Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍  കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു

    കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി  നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് പുതുക്കലും എന്റോള്‍മെന്റും ആരംഭിക്കുന്നതിനു മുന്നോടിയായി ജില്ലാ കോര്‍ കമ്മിറ്റി യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.  ജില്ലാ ലേബര്‍ ഓഫീസര്‍, ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍, ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസര്‍, മറ്റ് വകുപ്പ്തല ഉദേ്യാഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. അര്‍ഹരായ മുഴുവന്‍ ആളുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാനും മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനായി പഞ്ചായത്ത് തലത്തില്‍ ട്രൈബല്‍ വകുപ്പ് ഉദേ്യാഗസ്ഥരുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ യോഗം ചേരുവാനും തീരുമാനിച്ചു.

date