Skip to main content

ആബി സ്‌കോളര്‍ഷിപ്പ്  അപേക്ഷ ക്ഷണിച്ചു

    കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി  നടപ്പിലാക്കുന്ന ആം ആദ്മി ബീമാ യോജന (ആബി) പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  പദ്ധതിയില്‍ അംഗങ്ങളായവരുടെ 9 മുതല്‍ 12 വരെ (ഐ.ടി.ഐ. ഉള്‍പ്പെടെ) ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രതിവര്‍ഷം 1200 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷാ ഫോറം ചിയാക് വെബ്‌സൈറ്റില്‍ ലഭിക്കും.  അപേക്ഷ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ആബി പോളിസി സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അക്ഷയകേന്ദ്രത്തിലൂടെ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 15 രൂപ.  വിശദ വിവരങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും. 
 

date