Post Category
മതിപ്പുര ഉദ്ഘാടനം ഇന്ന്
പാക്കം തിരുമുഖം കുറുമ കോളനിയിലെ മതിപ്പുരയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 10) രാവിലെ 11ന് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ. നിര്‍വഹിക്കും. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി താക്കോല്‍ദാനം നിര്‍വഹിക്കും.ടൂറിസം വകുപ്പിന്റെ മേല്‍ നോട്ടത്തിലാണ് നൂറ്റാണ്ടുകള്‍പഴക്കമുള്ള മതിപ്പുര നവീകരിച്ചത്. ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.
date
- Log in to post comments