Skip to main content

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന് (17)

    ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന മല്ലപ്പള്ളി താലൂക്ക്തല പരാതിപരിഹാര അദാലത്ത് ഇന്ന് (17) രാവിലെ 9.30 മുതല്‍ മല്ലപ്പള്ളി ബഥനി ഓര്‍ത്തഡോക്സ് വലിയപള്ളി പാരിഷ്ഹാളില്‍ നടക്കും. അദാലത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ട് പരാതികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റീസര്‍വെ പരാതികള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, കോടതി മുഖേന പരിഹാരം കാണേണ്ട കേസുകള്‍ എന്നിവ ഒഴിച്ചുള്ള എല്ലാ പരാതികളും അദാലത്തില്‍ സ്വീകരിക്കും. എല്ലാ വകുപ്പുകളുടെയും താലൂക്ക്തല ഓഫീസ് മേധാവികള്‍ അദാലത്തില്‍ പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. 
                                              (പിഎന്‍പി 384/18)

date