Post Category
കെയര്‍ഹോം പദ്ധതി: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടമായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന് അടൂര്‍ ഏനാദിമംഗലം വില്ലേജില്‍ കല്ലട ഇറിഗേഷന്‍ പദ്ധതി അധികൃതരില്‍ നിന്നും വിട്ടു നല്കിയ സ്ഥലം കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.ജി.പ്രമീള, ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി.സുനില്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാകുമാരി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എംഎല്‍എയോടൊപ്പമുണ്ടായിരുന്നു. റോഡ്, വൈദ്യുതി, മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവ തൃപ്തികരമാണെന്ന് പരിശോധനാ സംഘം വിലയിരുത്തി. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സത്വരനടപടികള്‍ സ്വീകരിക്കുന്നതിന് എം.എല്‍.എ നിര്‍ദ്ദേശം നല്കി.
date
- Log in to post comments