കുടുംബശ്രീ സഹായഹസ്തം അടൂര്‍ മണ്ഡലം വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തു
കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ വിഷമിക്കുന്ന സാധാരണക്കാര്‍ക്ക് അടിയന്തര വായ്പ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സഹായഹസ്തം വായ്പാ പദ്ധതിയുടെ അടൂര്‍ മണ്ഡലതല ഉദ്ഘാടനം നടന്നു. പന്തളം നഗരസഭാഹാളില്‍ കുടുംബശ്രീ ഗ്രൂപ്പിന് ചെക്ക് നല്കി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. 5000 രൂപ മുതല്‍ 20000 വരെയാണ് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പയായി ലഭിക്കുക.
നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ സതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, വൈസ് പ്രസിഡന്റ് ആര്.ജയന്, ലസിത ടീച്ചര്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. വിധു, അസിസ്റ്റന്റ് കൊ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്, സി.ഡി.എസ് അംഗം ശ്രീദേവി എന്നിവര്‍ സംസാരിച്ചു.
- Log in to post comments