Skip to main content

മറ്റ് ജില്ലകളില്‍ കഴിയുന്ന ഗര്‍ഭിണികളെയും കുട്ടികളെയും പ്രവേശിപ്പിക്കും

     രക്ഷിതാക്കളില്‍ നിന്ന് അകന്ന് മറ്റു ജില്ലകളില്‍ കഴിയുന്ന കുട്ടികളെയും ഗര്‍ഭിണികളെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നതിനു അനുമതി നല്‍കാന്‍ കളക്ട്രറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. ഇങ്ങനെയുള്ളവരെ ജില്ലാ അതിര്‍ത്തിയില്‍ തടയില്ല. തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ ഷെഡുകളില്‍ കഴിയുന്ന ഇഞ്ചി കര്‍ഷകരെ  കൊണ്ടുവരുന്നതിനു സര്‍ക്കാരിന്റെ അനുമതി തേടും. വരാനിരിക്കുന്ന കാലവര്‍ഷത്തെ നേരിടാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.
   യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ,ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date