Skip to main content

മാസ്‌കിന് അമിതവില: 5000 രൂപ പിഴചുമത്തി

 

മാസ്‌കുകള്‍ക്ക് അമിത വില ഈടാക്കുന്നതായി ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയെതുടര്‍ന്ന് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കോന്നി മെ.ഫാര്‍മ വേള്‍ഡ് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. നിയമ പ്രകാരം മൂന്ന് ലെയര്‍ മാസ്‌കുകള്‍ക്ക് പരമാവധി ഈടാക്കാവുന്ന വില 16 രൂപയാണ്. ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജീവ്,  കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി.അനില്‍കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എസ്.പി. ശരത് നാഥ്  എന്നിവരുള്‍പ്പെട്ട സ്‌ക്വാഡ്  ആണ് പരിശോധന നടത്തിയത്.

 

date