കാട്ടാത്തി ആദിവാസി കോളനിയില്‍ എക്സൈസ് അരിയും പച്ചക്കറികിറ്റും വിതരണം ചെയ്തു
കോന്നി എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ കൊക്കാത്തോട് കാട്ടാത്തി ആദിവാസി കോളനിയില്‍ അരിയും പച്ചക്കറി കിറ്റും മാസ്‌ക്കും വിതരണം ചെയ്തു. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി മറ്റ് ജോലികള്‍ക്കൊന്നും പോകാതെ വീടുകളില്‍തന്നെ കഴിഞ്ഞുവരുന്ന കോളനി നിവാസികള്‍ക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ മാതൃകാപരമായ പ്രവര്‍ത്തനം കൈത്താങ്ങായി. പ്രളയകാലങ്ങളിലും ആദിവാസി കോളനികളില്‍ കൈത്താങ്ങുമായി കോന്നി എക്സൈസ് എത്തിയിരുന്നു.
വിമുക്തി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോന്നി എക്സൈസ് റെയിഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ കാട്ടാത്തി ആദിവാസി കോളനിയില്‍ ലൈബ്രറി, ക്ലബ്ബ്, തൊഴില്‍ പരിശീലന യൂണിറ്റ് എന്നിവ സ്ഥാപിക്കുകയും തയ്യല്‍ മെഷീനുകളും, സ്പോര്‍ട്സ് കിറ്റുകളും ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങളും ഫര്‍ണീച്ചറുകളും നല്‍കുകയും ചെയ്തിരുന്നു. ഊരുമൂപ്പന്‍ മോഹന്‍ ദാസ്, വിഎസ്എസ് മുന്‍ പ്രസിഡന്റ് ഭാസ്‌കരന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. പ്രശാന്ത്, കോന്നി വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ എ.അയൂബ് ഖാന്‍, പ്രിവന്റീവ് ഓഫീസര്‍ എം.പ്രസാദ്, ബിജു ഫിലിപ്പ്, സുനില്‍കുമാര്‍, അജയകുമാര്‍, മഹേഷ്, ഷാജി ജോര്‍ജ്, സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments