Post Category
സാമൂഹിക അടുക്കളയിലെ നീക്കിയിരുപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ഇരവിപേരൂരിലെ സാമൂഹിക അടുക്കള പ്രവര്‍ത്തനം പുനക്രമീകരിച്ച് വിശപ്പുരഹിത കേരളത്തിന്റെ ഭാഗമായ ബജറ്റ് ഹോട്ടലായി മാറിയപ്പോള്‍ ഉണ്ടായിരുന്ന നീക്കിയിരുപ്പ് തുകയായ 1.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്കി. കളക്ടറേറ്റില്‍ എത്തിയ സന്നദ്ധ പ്രവര്‍ത്തക പ്രതിനിധികളായ ഡോ.സജി കുര്യന്, ഏബ്രഹാം ചെറിയാന്, അഡ്വ.എന്‍.രാജീവ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് ചെക്ക് കൈമാറി.
date
- Log in to post comments