Post Category
അങ്കണവാടി പ്രവര്‍ത്തകര്‍ ദുരിതാശ്വാസനിധിയിലേക്ക് 15,000 രൂപ നല്‍കി കോയിപ്രം ഐസിഡിഎസ് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവര്‍ത്തകര്‍ പിരിച്ചെടുത്ത 15,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല
കോയിപ്രം ഐസിഡിഎസ് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവര്‍ത്തകര്‍ പിരിച്ചെടുത്ത 15,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍.കൃഷ്ണകുമാറിന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് തുക ഏറ്റുവാങ്ങി. അങ്കണവാടി പ്രവര്‍ത്തകരായ കെ.എം ജോളി, ടി.ബിനു, ബീനാ ജോണ്‍, പി.ആര്‍.അമ്മിണി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments