ജില്ല യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ കൈമാറി
തിരുവല്ല നിയോജക മണ്ഡലത്തിന് കീഴില്‍ മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ രോഗികള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരുന്നുകള്‍ എത്തിച്ച് നല്‍കി ജില്ലാ യുവജനക്ഷേമ ബോര്‍ഡ്. തിരുവല്ല മഞ്ഞാടി കാഞ്ഞിരത്തറ വീട്ടില്‍ വത്സലാ മോഹന് വേണ്ടിയാണു മരുന്നുകള്‍ എത്തിച്ചു നല്‍കിയത്.
മാത്യു.ടി തോമസ് എം.എല്‍.എയുടെ നിര്‍ദേശപ്രകാരം ജില്ലാ യുവജനക്ഷേമ ബോര്‍ഡ് പ്രോഗ്രാം ഓഫീസര്‍ എസ് ശ്രീലേഖയുടെ നേതൃത്വത്തിലാണു തിരുവനന്തപുരം ആര്‍ സി സിയില്‍ നിന്നും യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാര്‍ മുഖേന മരുന്നെത്തിച്ചത്. രണ്ടര വര്‍ഷമായി ആര്‍.സി.സി യിലെ ചികിത്സയിലായിരുന്നു വത്സലാ മോഹന്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് മരുന്നുകള്‍ വാങ്ങാന്‍ സാധിക്കാതിരുന്ന അവസ്ഥയിലാണു വിവിധ ജില്ലകളിലെ കോ ഓര്‍ഡിനേറ്റര്‍മാര്‍ മുഖേന മരുന്നുകള്‍ രോഗിയുടെ വീട്ടില്‍ എത്തിച്ചു നല്‍കിയത്.
മരുന്നുകള്‍ സൗജന്യമായി എത്തിച്ചുനല്‍കുന്നതിനു പുറമെ രക്തദാനം, ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് അവശ്യ വസ്തുകള്‍ എത്തിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണു ലോക്ക്ഡൗണ്‍ കാലത്ത് ജില്ലാ യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്.
- Log in to post comments