Skip to main content

അനധികൃതമായി പ്രവര്‍ത്തിച്ച സ്ഥാപനം പൂട്ടിച്ചു

 റവന്യൂ, പഞ്ചായത്ത്,വൈത്തിരി സപ്ലൈ ഓഫീസ് അധികൃതരുടെ നേതൃത്വത്തില്‍ കമ്പളക്കാട് ടൗണില്‍ നടത്തിയ പരിശോധനയില്‍  കോഴിക്ക് അമിത വില ഈടാക്കിയ എസ്.പി ചിക്കന്‍ സ്റ്റാള്‍ എന്ന സ്ഥാപനം അടപ്പിച്ചു. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റോ പഞ്ചായത്ത് ലൈസന്‍സോ ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കണിയാമ്പറ്റ പഞ്ചായത്തിലെ കോഴി,മീന്‍,ഉണക്ക മീന്‍ കടകളിലും സംഘം പരിശോധന നടത്തി. എല്ലാ കടയുടമകളും നിര്‍ബന്ധമായും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. അമിത വിലയീടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date