Skip to main content

അഞ്ചു വിമാനങ്ങളിലായി ജില്ലക്കാരായ 65 പ്രവാസികള്‍ കൂടി എത്തി

തിരുവനന്തപുരം, കൊച്ചി ,കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ശനിയാഴ്ച്ച (മേയ് 23) വൈകിട്ടോടെ പത്തനംതിട്ട ജില്ലക്കാരായ 65 പ്രവാസികള്‍ കൂടി എത്തി. ഇവരില്‍ 37 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി.
ദുബായ് - തിരുവനന്തപുരം വിമാനത്തില്‍ ജില്ലക്കാരായ പത്ത് സ്ത്രീകളും 12 പുരുഷന്‍മാരും മൂന്നു കുട്ടികളും അടക്കം 25 പേരാണ് എത്തിയത്. ഇവരില്‍ 16 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. മൂന്നു ഗര്‍ഭിണികള്‍ അടക്കം ഒന്‍പതു പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
മസ്‌ക്കറ്റ് - തിരുവനന്തപുരം വിമാനത്തില്‍ 12 സ്ത്രീകളും 11 പുരുഷന്‍മാരും എട്ട് കുട്ടികളും അടക്കം ജില്ലക്കാരായ 31 പേരാണ് എത്തിയത്. ഇവരില്‍ 12 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്ന് ഗര്‍ഭിണികള്‍ അടക്കം 19 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
സിംഗപ്പൂര്‍ - കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ ഏഴു പേര്‍ എത്തി. പുരുഷന്‍മാരായ ഈ ഏഴുപേരെയും കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
മസ്‌ക്കറ്റ് - കൊച്ചി വിമാനത്തില്‍ ജില്ലയില്‍ നിന്നുള്ള ഒരാളാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.
അബുദാബി - കണ്ണൂര്‍ വിമാനത്തില്‍ ജില്ലക്കാരായ ഒരാളാണ് ഉണ്ടായിരുന്നത്. ഇയാളെ കോവിഡ് കെയര്‍ സെന്ററിലാക്കി.

 

date