Post Category
വ്യക്തിഗത ആസ്തികളുടെ നിര്‍മാണത്തിന് അപേക്ഷിക്കാം
കോന്നി ബ്ലോക്കിലെ പഞ്ചായത്തുകളില്‍ വ്യക്തിഗത ആസ്തിനിര്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാ ഗത്തിന് നാല് ലക്ഷം രൂപയുടെയും പട്ടികജാതി വിഭാഗത്തിന് അഞ്ച് ലക്ഷം രൂപയുടെയും പട്ടികവര്‍ഗ വിഭാഗത്തിന് ആറ് ലക്ഷം രൂപയുടെയും ധനസഹായം ലഭിക്കും. പട്ടികജാതി/പട്ടികവര്‍ഗം/ബിപിഎല്‍ കുടുംബം, എസ്ഇസിസി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, ഐഎവൈ/പിഎംഎവൈ/ലൈഫ് ഭവനം ലഭിച്ചവര്‍, വിധവ/ഭിന്നശേഷി ഗൃഹനാഥരായിട്ടുള്ളവര് എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷാഫോറം ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.
date
- Log in to post comments