Post Category
കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി നമ്മുടെ നാട് ചാരിറ്റബിള്‍ സൊസൈറ്റി വാഹനം സംഭാവന ചെയ്തു
കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി പന്തളം നമ്മുടെ നാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലാഭരണകൂടത്തിന് വാഹനം കൈമാറി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സാന്നിധ്യത്തില്‍ നമ്മുടെ നാട് സൊസൈറ്റി പ്രസിഡറ്റ് പി.എസ്. കൃഷ്ണകുമാര്‍, ജോയിന്റ് സെക്രട്ടറി എം.ആര് മനോജ് കുമാര്‍, ഭരണ സമിതി അംഗങ്ങളായ പ്രതാപ ചന്ദ്രന് നായര്‍, ശശിധരന് പിള്ള, ശ്രീരാജ് ശ്രീധര്‍, വിമല കുമാരി, മിനി മുളയ്ക്കല്‍, രാധാകൃഷ്ണന് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ എന്‍എച്ച് എം ഡി പി എം ഡോ. എബി സുഷന്‍ കൈമാറിയത്. ജില്ലയില്‍ രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധന ശക്തമാക്കാന്‍ ജില്ലയിലെ ഓരോ താലൂക്കിനും ഓരോ റാപ്പിഡ് ടെസ്റ്റ് വാഹനം തയാറാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
date
- Log in to post comments