Skip to main content

മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍: കോന്നി നിയോജക മണ്ഡലംതല ഉദ്ഘാടനം 

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തില്‍ അച്ചന്‍കോവില്‍ ആറിലും ചിറ്റാര്‍ മണിയാര്‍ ഡാമിലും പമ്പ റിസര്‍വോയറിയും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നിയോജക മണ്ഡലംതല ഉദ്ഘാടനം അച്ചന്‍കോവിലാറ്റില്‍ മുരിങ്ങമംഗലം ക്ഷേത്ര കടവില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.

       മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും മത്സ്യത്തൊഴിലാളികളുടെ വരുമാനം ഉയര്‍ത്താനും വേണ്ടി ഫിഷറീസ് വകുപ്പ് സുഭിക്ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് കോന്നി നിയോജക മണ്ഡലത്തിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

       അച്ചന്‍കോവില്‍ ആറ്റിലെ മുരിങ്ങമംഗലം ക്ഷേത്രക്കടവില്‍ 2.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിക്ഷേപിച്ചത്. കാര്‍പ്പ് ഇനത്തില്‍ പെട്ട കട്‌ല, രോഹു, മൃഗാള്‍ എന്നിവയെയാണ് നിക്ഷേപിച്ചത്.

      ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനി ലാല്‍, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.പി.സുനിത, അക്വാ കള്‍ച്ചര്‍ പ്രമോട്ടര്‍മാരായ സുധ, സുധീഷ്, മമത തുടങ്ങിയവര്‍ പങ്കെടുത്തു.

      മണിയാര്‍ ഡാമില്‍ 2.2 ലക്ഷം മത്സ്യക്കുഞ്ഞുങ്ങ

ളെയാണ് നിക്ഷേപിച്ചത്. ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി ഉദ്ഘാടനം ചെയ്തു. പമ്പ റിസര്‍വോയറില്‍ 4 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.

      സുഭിക്ഷം പദ്ധതിയുടെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തില്‍ മത്സ്യകൃഷി വ്യാപകമാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. എല്ലാ കുളങ്ങളിലും മത്സ്യകൃഷി ആരംഭിക്കും. ഇതു സംബന്ധിച്ച് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരുമെന്നും എം.എല്‍.എ പറഞ്ഞു.

 

date