മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനര്‍ നിര്‍മാണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് നാലിന് റാന്നിയില്‍
മഹാപ്രളയത്തില്‍ 2018 ഓഗസ്റ്റില്‍ വെള്ളം കയറിയും മഴവെള്ളപ്പാച്ചിലും തകര്‍ന്ന ഗ്രാമീണ റോഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നാലിന് പകല്‍ 2.30 ന് റാന്നി അങ്ങാടിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം നിര്‍വഹിക്കും.
വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ 1,000 കോടി രൂപ വിനിയോഗിച്ചാണ് ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുന്നത്. റാന്നി നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെ 78 റോഡുകള്‍ പുനരുദ്ധരിക്കുന്നതിനുവേണ്ടി 15 കോടി രൂപയാണ് പദ്ധതിപ്രകാരം വകയിരുത്തിയിരിക്കുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനാകും. അങ്ങാടി ഈട്ടിച്ചുവട് നസ്രേത്ത് പള്ളി ഓഡിറ്റോറിയത്തിലാണ് ജില്ലയിലെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജു ഏബ്രഹാം എംഎല്‍എ സ്വാഗതം പറയും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, പഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (എല്‍ എസ് ജി ഡി), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments