Skip to main content

ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

കോന്നി ടൗണിലെ ചുമട്ടുതൊഴിലാളിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അഭ്യര്‍ഥിച്ചു. ഭയപ്പെടുകയല്ല ജാഗ്രതയും, മുന്‍കരുതലും എടുക്കുകയാണ് ആവശ്യം.
        ആരോഗ്യ വകുപ്പും, പഞ്ചായത്തും, പോലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായും പാലിക്കണം. വിവിധ വകുപ്പുകള്‍ ജാഗ്രതയോടെ ഏകോപിച്ച് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പരിശ്രമത്തിലാണ്. എല്ലാവരുടെയും പിന്‍തുണയോടെ ഈ മഹാമാരിയെ അതിജീവിക്കാന്‍ കോന്നി ജനത ഒറ്റക്കെട്ടായി നില്‍ക്കണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.
 

date