Skip to main content

അഞ്ച് ഗ്രാമീണ റോഡുകള്‍ക്ക് ഒരു കോടി രൂപ അനുവദിച്ചു

 

നിയോജക മണ്ഡലത്തിലെ അഞ്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ.കെ യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.  ആദ്യ ഘട്ടത്തില്‍  8.70 കോടി രൂപ അനുവദിച്ചതിനു പുറമെയാണ് ഇപ്പോള്‍ ഒരു കോടി രൂപ കൂടി അനുവദിച്ചത്.   

 

റോഡുകളുടെ പേരും തുകയും  ചുവടെ. 

 

മൈലപ്ര പഞ്ചായത്തില്‍ മണ്ണാറകുളഞ്ഞി കോട്ടമല കാവനാട് റോഡ് -25 ലക്ഷം, മലയാലപ്പുഴ പഞ്ചായത്തില്‍ ശീമപ്ലാവ് - മുട്ടാണി റോഡ് 20 ലക്ഷം, കോന്നി ഗ്രാമ പഞ്ചായത്തില്‍ എസ്.എന്‍.ഡി.പി കോളേജ് -നാടുകാണി റോഡ് 15 ലക്ഷം, അരുവാപ്പുലം പഞ്ചായത്തില്‍ കല്ലേലി -കൊക്കാത്തോട് എസ്.എന്‍.ഡി.പി ജംഗ്ഷന്‍ റോഡ്  30 ലക്ഷം, പ്രമാടം പഞ്ചായത്തില്‍ വകയാര്‍ കോട്ടയംമുക്ക്-വത്തിക്കാന്‍ റോഡ് 10 ലക്ഷം.

      നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. എസ്റ്റിമേറ്റ് എടുത്ത് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും എം.എല്‍.എ പറഞ്ഞു.

 

date