Post Category
കര്‍ഷകന്റെ മരണം: ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു
ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയിലിരുന്ന കര്‍ഷകന്റെ മരണവുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോടും ജില്ലാ ഫോറസ്റ്റ് ഓഫീസറോടും അടിയന്തരമായി അനേ്വഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ അംഗം അഡ്വ.ബിന്ദു എം.തോമസ് ഉത്തരവായി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം അറിയിച്ചു.
date
- Log in to post comments