Skip to main content

അതിഥി തൊഴിലാളികളുടെ വിവരം നല്‍കണം

 

 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വയനാട് ജില്ലയിലേക്ക് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികളെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലോ വയനാട് ജില്ലാ ലേബര്‍ ഓഫീസിലോ അറിയിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  കോണ്‍ട്രാക്ടര്‍/തൊഴിലുടമയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, തൊഴിലാളിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ജോലി, സ്വന്തം സംസ്ഥാനം, സ്വന്തം ജില്ല, ക്വാറന്റീന്‍ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ 04936 203 905 എന്ന ഫോണ്‍ നമ്പറിലോ dlowayanad93@gmail.com  എന്ന ഇ-മെയില്‍ വഴിയോ അറിയിക്കണം.

date