വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഓഫീസില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ/ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും 2020 വര്‍ഷത്തെ എസ്എസ്എല്‍സി/റ്റിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 80ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവരും ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.സി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരും ഡിഗ്രി, പി.ജി., റ്റി.റ്റി.സി., ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്, ജനറല്‍ നേഴ്‌സിങ്ങ്, പ്രൊഫഷണല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണല്‍ പി.ജി., മെഡിക്കല്‍ പി.ജി തുടങ്ങിയവയില്‍ അവസാനവര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 10. അപേക്ഷാഫോറവും കൂടുതല്‍ വിവരവും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 04682327415.
- Log in to post comments