Post Category
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (റെഗുലര്‍) അപേക്ഷ ക്ഷണിച്ചു
എംഐഎസഎ പോര്‍ട്ടല്‍ മുഖേന ആഗസ്റ്റ് 2018 വര്‍ഷത്തില്‍ അഡ്മിഷന്‍ നേടി വാര്‍ഷിക സമ്പ്രദായത്തില്‍ പരീക്ഷ എഴുതി പരാജയപെട്ട, വ്യാവസായിക തൊഴിലാളി ട്രെയിനികളില്‍ നിന്ന് (പ്രൈവറ്റ് ട്രെയിനികള്‍), ഒന്നാം വര്‍ഷ സപ്ലിമെന്ററി ട്രേഡ് ടെസ്റ്റ് എഴുതുന്നതിനും, 2020 അഖിലേന്ത്യാ ട്രേഡ്‌ടെസ്റ്റില്‍ വ്യാവസായിക തൊഴിലാളിവിഭാഗത്തില്‍ നിന്നും പ്രൈവറ്റ് ആയി രണ്ടാം വര്‍ഷ (റെഗുലര്‍) പരീക്ഷകള്‍ എഴുതുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ 1105 രൂപ ട്രഷറിയില്‍ അടച്ച ചെലാനും അപേക്ഷയും അനുബന്ധ രേഖകളുമായി ഈ മാസം 28ന് ഐ ടി ഐ യില്‍ സമര്‍പ്പിക്കണം. 550 രൂപ ഫൈനോടുകൂടി നവംബര്‍ രണ്ടു വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് detkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഐ ടി ഐ യുമായി ബന്ധപ്പെടുകയോ ചെയ്യാം .ഫോണ്‍: 0468 2258710.
date
- Log in to post comments