Skip to main content

മലയാള ഭാഷാ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷിക്കാം

മലയാള ഭാഷയെ സാങ്കേതികവിദ്യ സൗഹൃദമാക്കുന്നതിനുളള മികവിന് അന്തർദ്ദേശീയ തലത്തിൽ മലയാളം മിഷൻ നൽകുന്ന മലയാള ഭാഷാപ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. വ്യക്തികൾക്കും സർക്കാർ/സർക്കാരിതര സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.mm.kerala.gov.in  ൽ ലഭിക്കും.
പി.എൻ.എക്സ്. 3607/2020

date