Post Category
ദേശീയ മത്സ്യകര്‍ഷക ദിനം ആചരിച്ചു
ഇലന്തൂര്‍ ബ്ലോക്കുതല ദേശീയ മത്സ്യകര്‍ഷക ദിനാചരണം തെക്കേമല ജില്ലാ ഓഫീസ് ട്രെയിനിംഗ് സെന്റര്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷയായി. മത്സ്യകര്‍ഷകരെയും ഫാമിലെ ഹാച്ചറി വര്‍ക്കേഴ്‌സിനെയും ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വനിത കര്‍ഷകയായ കുഞ്ഞമ്മ ഫിലിപ്പിനെയും (94) ആദരിച്ചു. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സാം പി തോമസ്, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ ജിജി ചെറിയാന്‍ മാത്യു, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പി. എസ്. അനിത, എഎഫ്ഇഒ മനുചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments