Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തിരൂരങ്ങാടി താലൂക്കിലെ ഇരിങ്ങല്ലൂര്‍ ആശ്രമംഗലം തൃപുരാന്തക ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 28ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ ലഭ്യമാക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ലഭ്യമാണ്. ഫോണ്‍- 0494- 2431066.
date
- Log in to post comments