ജില്ലാതല അറിയിപ്പുകൾ
സീറ്റ് ഒഴിവ്
നടുവില്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ 2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9400006493, 04602 251091.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
പെരിങ്ങോം ഗവ. ഐ.ടി.ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ/ബില്ലവ/തീയ്യ വിഭാഗക്കാരെ താല്ക്കാലികാടിസ്ഥാനത്തില് നിയമിക്കുന്നു. ഇവരുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. ഒരുവര്‍ഷ പ്രവൃത്തി പരിചയത്തോടെയുള്ള ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി, രണ്ട് വര്‍ഷ പ്രവൃത്തി പരിചയത്തോടെയുള്ള ഓട്ടോമൊബൈല്‍ /മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ / ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.ടി.സി, ഒരുവര്‍ഷ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി എന്നിവയോടൊപ്പം എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടാകണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം മെയ് 13ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04985 236266 9446278259.
അധ്യാപക നിയമനം
പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി (ജൂനിയര്‍), ജോഗ്രഫി (ജൂനിയര്‍) വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കു. അഭിമുഖം മെയ് 26ന് രാവിലെ പത്തുമണിക്ക് സ്കൂളില്‍ നടക്കും.
ഐ.ടി.ഐ കോഴ്സുകള്‍
കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഐ.ടി.ഐ ഡ്രാഫ്റ്റ്മാന് സിവില്‍ കോഴ്സ്/സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബി.ടെക് കോഴ്സ് കഴിഞ്ഞവര്‍ക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്സ് ദൈര്‍ഘ്യം. താല്‍പ്പര്യമുള്ളവര്‍ക്ക് വനിത ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടാം. സീറ്റുകള്‍ പരിമിതം. കോഴ്സിനുശേഷം പ്ലേസ്മെന്റ് അസിസ്റ്റന്‍സ് നല്‍കും. ഫോണ്‍: 9562680168.
ക്വട്ടേഷന്‍ ക്ഷണിച്ചു
അഴീക്കല്‍ മത്സ്യഫെഡ് നെറ്റ് ഫാക്ടറിയില്‍ ജൂണ്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് സെക്യൂരിറ്റി ജീവനക്കാരുടെ സേവനം നല്‍കുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷനുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 15 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497 2770119, 9526041127.
- Log in to post comments