Post Category
*സൈക്കോളജിസ്റ്റ് നിയമനം*
കല്പറ്റ എന്‍.എം.എസ്.എം ഗവ കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, മുട്ടില്‍ ഡബ്ലിയു.എം.ഒ കോളേജ് എന്നീ സ്ഥാപനങ്ങളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റ് നിയമനം നടത്തുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എംഎ/ എം.എസ്.സി ഇന്‍ സൈക്കോളജി/ അപ്പ്ലൈഡ് സൈക്കോളജി/ കൗണ്‍സിലിങ്/ക്ലിനിക്കല്‍ സൈക്കോളജി) എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 25ന് ഉച്ചയ്ക്ക് രണ്ടിന് കല്പറ്റ എന്‍.എം.എസ്.എം ഗവ കോളജ് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: :04936 204569
date
- Log in to post comments