Skip to main content

*നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ടി സിദ്ദീഖ് നിര്‍വഹിച്ചു*

സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന് അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ് നിര്‍വഹിച്ചു. മാലിന്യ സംസ്‌കരണത്തില്‍ രാജ്യത്തെ മാതൃക സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് പദ്ധതി ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 2031 മാര്‍ച്ച് 30-ലെ സീറോ വേസ്റ്റ് ദിനത്തില്‍ സംസ്ഥാനത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമായി പദ്ധതിയിലൂടെ മാറ്റും. സംസ്ഥാനത്തിന്റെ ശുചിത്വ കേരളം ക്യാമ്പയിന് ജില്ലയുടെ പൂര്‍ണ്ണ പങ്കാളിത്തവും പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കളക്ടറേറ്റ് ആസുത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. കലാമുദ്ദീന്‍, ശുചിത്വമിഷന്‍ ജില്ലാ ഓഫീസര്‍ എസ് സജീഷ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date